Friday 22 July 2016

ഓത്തുപളളിയില്‍ നിന്ന് തുടക്കം.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നതും,വദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നതുമായ കൂട്ടായിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി അന്നത്തെ പ്രമുഖ വ്യക്തിയായ ബഹു.എ.എന്‍.പി കുഞ്ഞായിന്‍ മൊല്ല,ബഹു കുഞ്ഞിപോക്കര്‍ മുല്ല എന്നിവര്‍ ചേര്‍ന്ന് ബഹു.താണിക്കാട്ട് കോയഹാജി എന്നവരുടെ പടിപ്പുരയില്‍ മത-ഭൌതിക വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി 1918 ല്‍ ആരംഭിച്ച ഓത്തുപളളിയാണ് ക്രമേണ വളര്‍ന്ന് വികസിച്ച് രൂപം മാറി ഇന്ന് കാണുന്ന ജി.എം .എല്‍.പി സ്കൂളായി പരിണമിച്ചത്.
1921-ലെ മലബാര്‍ ലഹളയ്ക്ക് ശേഷം വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്കൂളുകള്‍ ആരംഭിക്കുവാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തീരുമാനിച്ചിരുന്നു.1937 ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് രൂപീകൃതമായ ശേഷം ബഹു കക്കോട്ട് പുതിയപുരയില്‍ അബ്ദുളള സാഹിബ് സ്കൂളിന് വേണ്ടി 40 സെന്‍റ് സ്ഥലം സംഭാവന ചെയ്യുകയും പഴയ ഓത്തുപളളി ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മാപ്പിള എലിമന്‍ററി സ്കൂള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകാലത്ത് പെണ്‍പളളിക്കൂടമായിരുന്ന സ്കൂളില്‍ പിന്നീട് ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കി.

കൂട്ടായിയിലെ വിദ്യാഭ്യാസ-സാംസ്കാരിക സാമൂഹിക പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഈ വിദ്യാലയം പ്രമുഖരായ പല വ്യക്തികളെയും നാടിന് സംഭാവന നല്‍കിയിട്ടുണ്ട്.മറ്റ് സ്വകാര്യമേഖലയിലെ വിദ്യാലയങ്ങളെക്കാള്‍ ഗുണമേന്മയിലും ഭൌതിക സാഹചര്യത്തിലും മികച്ച് നില്‍ക്കുന്ന നമ്മുടെ വിദ്യാലയം കൂട്ടായിയുടെ അഭിമാനമാണ്.